ഇരുളിന്റെ മൂകമാം യാമത്തില്‍
ഞാന്‍ നിദ്രയിലഴാവേ
ഒരു നേര്‍ത്ത കാറ്റായ് അവര്‍
ഇരുളില്‍ പ്രത്യക്ഷമായി.
വെളിച്ചതിനെക്കാള്‍
ഇരുള്‍ തന്നെ ഭേദം
മനസ്സിന്റെ മുറിവുകളെയോളിപ്പിക്കുമിരുള്‍
മനസ്സിന്റെ വേദനയെ
മറയ്ക്കുന്നിരുള്‍.
ഇരുളിലിരിക്കുവാന്‍ ആര്‍ക്കും ഭയം
ചുറ്റും ഇരുളാല്‍ ചുരുളപ്പെട്ട ഈ ഭുമിയില്‍
ഇരുളിനെ അറിയുവാന്‍ ആരും ഇല്ല
ഇന്നും ഒരു പെണ്കിടവിനെപോല്‍
അവള്‍ കേഴുന്നു
ഇരുളിലെ സബ്ദങ്ങള്‍ നിങ്ങള്‍ കേള്‍ക്കുന്നുവോ?
ഇല്ല നിങ്ങള്‍ കേള്‍ക്കില്ല.
ഇതിനാല്‍ എന്നും ഇരുള്‍ കരയുകയാണ്.
അവളുടെ കണ്ണീരില്‍ പങ്കുകൊള്ളുവാന്‍
അവളുടെ വേദനകള്‍ മനസ്സിലാക്കുവാന്‍
സരീരം വെടിഞ്ഞ ചില മനസ്സുകള്‍
നമ്മുടെ കൂടെ അലയുന്നു.
വിഡ്ഢികളായ മനുഷ്യകോലങ്ങള്‍
അവരെ വിളിക്കുന്നു ആത്മാക്കള്‍.
ഞാനും വിളിക്കാം അത്മവേയെന്നു
വേറെ വിളിക്കാന്‍ പേരോന്നുമില്ലല്ലോ
അങ്ങനെ വിളിക്കാതെ തരവുമില്ല.
പെരെന്തുതന്നെയായാലും വികാരം ഒന്നുതന്നെ
ഏറെയുണ്ടവര്‍ക്ക് മൊഴിവാന്‍
എന്തിനു നാമവരെ അവഗണിക്കുന്നു
അവര്‍ക്ക് സാന്ത്വനമേകിയാല്‍
അവളും സന്തോഷിക്കും
SREEJA S NAIR
IX C
Excellent
ReplyDeleteപ്രിയ ശ്രീജ,
ReplyDeleteപുതുമയുള്ള ആശയമാണ് ശ്രീജ അവതരിപ്പിച്ചത്. അഭിനന്ദനങ്ങൾ.
അതോടൊപ്പം ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാനുണ്ട് - അക്ഷരത്തെറ്റുകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം.മലയാളത്തിൽ ടൈപ്പ് ചെയ്തു കഴിഞ്ഞാൽ അതു ‘പോസ്റ്റു’ ചെയ്യുന്നതിനുമുൻപ് ഒരാവർത്തിയെങ്കിലും വായിച്ചു നോക്കി പിശകുകൾ തിരുത്തണം.അപ്പോൾ ബാഹ്യമോടിയും കൂടും.
പ്രിയേ,
ReplyDeleteമുല്ലശ്ശേരി സുചിപ്പിച്ചപോലെ പോസ്റ്റ് ചെയ്യുനതിനു മുമ്പ് ശ്രേധികുനത് നല്ലതാണു. പിന്നെ ഇരുളിന് വേറെ പേരില്ലെന്ന് ആര് പറഞ്ഞു..? അന്ധകാരം, കറുപ്പ്, തുടങ്ങിയവ മറന്നോ..? പിന്നെയുള്ളത് ഇരുളിനെ ആരും ആത്മാവ് എന്ന് വിളികാറില്ല. 'ഇരുട്ടിന്റ്റെ ആത്മാവ്' എന്ന കഥ വായിച്ചിട്ടില്ലേ എം.ടി യുടെ. ഇരുട്ടിനും ഉണ്ട് ആത്മാവ് അപ്പോള്‍ ഇരുളിനെ എങ്ങനെ ആത്മാവെന്നു വിളിക്കും..?
എന്തായാലും മൊത്തത്തില്‍ നല്ല കവിതയാണ് ഭാവിയുണ്ട്. നന്നായി പരിശ്രേമിക്കണം അതിനൊപ്പം പഠിത്തത്തിലും ശ്രേധികുമല്ലോ..