Monday, 11 July 2011

പണ്ട് പണ്ട് ......ഒരു സ്കൂളുണ്ടായിരുന്നു.....


അമ്പാടി കാര്‍ത്ത്യായിനി അമ്മ (1895-1990) ഈ വിദ്യാലയം ഈ അമ്മയെ  ഏറെ സ്നേഹിക്കുന്നു.
എറണാകുളം നഗരത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സര്‍ക്കാര്‍ സ്കൂളാണ് ഗവ : ഗേള്‍സ് ഹയര്‍ സെക്കന്ററിസ്കൂള്‍എറണാകുളം.80വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു LP സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.എറണാകുളം വിമന്‍സ് അസോസിയേഷന്റെ നിര്‍ലോഭമായസഹായങ്ങള്‍ സ്കൂളിന്റെ വളര്‍ച്ചയെ സഹായിച്ചു.സ്കൂളിന്റെ അന്നത്തെ പ്ര വര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചക്കും മുന്‍കൈ എടുത്തതു അന്നത്തെ പ്രധാന അദ്ധ്യാപിക മിസ്സിസ്സ് ബെഞ്ചമിന്‍ ആയിരുന്നു.അതിനു ശേഷം ഈ സ്കൂളിലെ തന്നെ വിദ്യാര്‍ഥിനിയും കൊച്ചി സ്റ്റേറ്റിലെ ആദ്യത്തെ ബിരുദ ധാരിണിയുമായ ശ്രീമതി അമ്പാടി കാര്‍ത്തിയായനി അമ്മ പ്രധാന അദ്ധ്യാപികയായി. ഈ വിദ്യാലയത്തിന്റെ സുവര്‍ണ്ണ യുഗം അതോടെ ആരംഭിക്കുകയായിരുന്നു.ഈ സരസ്വതീ ക്ഷേത്രം പെണ്‍ കുട്ടികളുടെ കോളേജായി ഉയരണം എന്നതായിരുന്നു ആ മഹതിയുടെ ആഗ്രഹം.അത് ഇന്നു സഫലമായിരിക്കുന്നു.ജസ്റ്റീസ് പി. ജാനകിയമ്മ ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥനിയായിരുന്നു.
8ാം ക്ളാസ്സു മുതല്‍ 12ാം ക്ളാസസു വരെ 1400കുട്ടികളും 50 അദ്ധ്യാപകരും ഇവിടെയുണ്ട്.കൂടാതെ നേഴ്സറി,LP,UP വിഭാഗങ്ങളും ഈ സമുച്ചയത്തില്‍ പ്ര വര്‍ത്തിക്കുന്നു. രണ്ടു ബസുകള്‍സര്‍വീസ് നടത്തുന്നു. ഇപ്പോള്‍ റോട്ടറി ക്ലബ്ബ് ഒരു ബസ്  സ്കൂളിനു സംഭാവന നല്‍കിയിരിക്കുന്നു. എസ് എസ് എല്‍സി ക്കു കഴ‍്ിഞ്ഞ വര്‍ഷം(2010-11) 99% വിജയമുണ്ടായിരുന്നു.100കേഡറ്റുകളു ള്ള ഒരു എന്‍സിസി ട്രൂപ്പ് ഇവിടെയുണ്ട്.ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ഇവിടുത്തെ കേഡറ്റുകള്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്.പിന്നെ സ്ടുടെന്റ്റ്‌ പോലിസ് cadets  ഉം ഇവിടെ ഉണ്ട്.50വീതം അംഗങ്ങളുള്ള ഗൈഡ്സ് ,റെഡ്ക്രോസ് വിഭാഗങ്ങളും ഇവിടെയുണ്ട്.കായിക രംഗത്തും അഭിമാനകരമായ നേട്ടങ്ങളാണു ഈ സ്കൂളിനുള്ളതു്. ശാസ്ത്റ ഗണിത ശാസ്ത്റ പ്രവര്‍ത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങള്‍ക്കുടമകളാണ്.കലാരംഗത്തു മലയാളത്തനിമയുടെ മുഖമുദ്രയായ തിരുവാതിരക്കു സംസ്ഥാനതല ഒന്നാം സ്താനത്തിന്റെ കുത്ത്കതന്നെ ഈ സ്കൂളിനുണ്ട്. പെണ്‍കുട്ടികളെ ചെണ്ടമേളം അഭ്യസിപ്പിക്കുന്ന ഇപ്പോള്‍ പഞ്ചവാദ്യവും  ജില്ലയിലെ ഏക സ്കൂളും ഇതാണു. 
അങ്ങിനെ ഈ സ്കൂളിന്റെ മികവുകള്‍ പറഞ്ഞാല്‍ തീരില്ലന്നേ................



1 comment:

  1. അതെ, പണ്ടു പണ്ട് ഒരു സ്കൂളുണ്ടായിരുന്നു...
    ആ സരസ്വതീ നിലയം ഇന്ന് ഏറെ വളർന്നിരിക്കുന്നു..
    ആഗോളതലത്തിൽ മുക്കിലും മൂലയിലും ഇരുന്നു മലയാളികളടക്കമുള്ള എല്ലാവരും ഇന്നു ഈ സ്കൂളിനെ അടുത്തറിയുന്നു!
    അതിനു വഴിയൊരുക്കിയ സ്കൂൾ അധികൃതരേയും അധ്യാപകരേയും വിദ്യാർത്ഥികളേയും മുക്തകണ്ഠം പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്യാതിരിക്കുന്നതെങ്ങനെ?
    ഈ ബ്ലോഗിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരേയും അഭിനന്ദനമറിയിക്കുന്നു..എല്ലാവിധ ആശംസകളും ശ്രേയസ്സും നേർന്നു കൊള്ളുന്നു...

    ReplyDelete